മന്ത്രി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടാൻ സാധ്യത

single-img
9 March 2026

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത് വന്നിരുന്നു.രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കയ്യിൽ ഉണ്ടെന്നും ബിന്ദു മേനോൻ വെളിപ്പെടുത്തിയത്.

ദൃശ്യം മൊബൈലിൽ പകർത്തിയ തന്നെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെട്ടില്ലെന്നും ബിന്ദു പറഞ്ഞിരുന്നു. ഇതോടെ വെട്ടിലായത് ഇടതുമുന്നണിയാണ്. ഗണേഷ് കുമാറിനെതിരെ ഉയർന്നത് ഗുരുതര ആരോപണമാണെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയോട് ഗണേഷ് കുമാര്‍ തന്നെ നേരിട്ട് വിവാദം വിശദീകരിക്കാൻ സാധ്യതയുണ്ട്.സ്ത്രീപക്ഷ നിലപാട് ഉയർത്തി പിടിക്കുന്നു എന്നവകാശപ്പെടുന്ന സർക്കാർ, മന്ത്രിയെ പുറത്താക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യം ഉയരുകയാണ്.