മദനി സ്ഥിരം കുറ്റവാളി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുത്;കര്ണാടക സര്ക്കാര് സുപ്രീം കോടതിയിൽ

single-img
13 April 2023

ന്യൂഡല്ഹി: ബംഗളൂരു സ്ഫോടന കേസിലെ പ്രതിയായ പിഡിപി നേതാവ് അബ്ദുല് നാസര് മദനിക്കു ജാമ്യവ്യവസ്ഥയില് ഇളവ് അനുവദിക്കരുതെന്ന് കര്ണാടക സര്ക്കാര് സുപ്രീം കോടതിയില് ആവശ്യപ്പെട്ടു.

മദനി സ്ഥിരം കുറ്റവാളിയെന്നും ഇളവ് നല്കി കേരളത്തില് പോകാന് അനുവദിക്കരുതെന്നും സുപ്രീംകോടതിയില് നല്കിയ സത്യവാങ്മൂലത്തില് കര്ണാടക സര്ക്കാര് പറയുന്നു. കേരളത്തിലേക്ക് പോകാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മദിനി നല്കിയ അപേക്ഷയെ എതിര്ത്തുകൊണ്ടാണ് കര്ണാടക സര്ക്കാരിന്റെ സത്യവാങ്മൂലം. മദനിക്കു ക്രിമിനല് പശ്ചാത്തലമുള്ളതിനാല് തെളിവ് നശിപ്പിക്കാന് സാധ്യതയുണ്ടെന്ന് കര്ണാടക ഭീകരവിരുദ്ധ സെല് സമര്പ്പിച്ച സത്യവാങ്മൂലത്തില് പറഞ്ഞു. വിചാരണ പൂര്ത്തിയായെങ്കില് മദനിയെ കേരളത്തിലേക്ക് പോകാന് അനുവദിച്ചുകൂടേയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.