പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; 11 കോടിയുടെ കരാറുകൾ പരിശോധിക്കും

single-img
23 October 2026

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരിക്കെ ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിക്ക് നിർമാണ കരാറുകൾ നൽകിയെന്ന പരാതിയിലാണ് നടപടി. ഏകദേശം 11 കോടി രൂപയുടെ കരാറുകൾ കമ്പനിയ്ക്ക് നൽകിയെന്നും ഇത് ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്നുമാണ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ ആരോപണം.

ദിവ്യയുടെയും ഭർത്താവ് അജിത്തിന്റെയും സ്വത്തുവിവരങ്ങളും പരിശോധിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടത്തും. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരമാണ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയായിട്ടില്ല.