വഖഫ് നിയമനം പി.എസ്.സിക്കു വിട്ട നിയമം റദ്ദാക്കി നിയമസഭ; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് വിഡി സതീശൻ

single-img
1 September 2022

സംസ്ഥാനത്തെ വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ട മുൻ നിയമം നിയമസഭ ഏകകണ്ഠമായി പാസാക്കി റദ്ദാക്കി. സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേടാവ് വി ഡി സതീശനും പി ലീഗ് നേതാവ് കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

സംസ്ഥാനത്തെ വിവിധ മുസ്ലിം സമുദായ സംഘടനകളില്‍ നിന്നും ലീഗില്‍ നിന്നും ഉയര്‍ന്ന വന്‍ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പിന്മാറ്റം. ഇന്ന് അജണ്ടയ്ക്ക് പുറത്തുള്ള ഇനമായാണ് റദ്ദാക്കല്‍ ബില്‍ സഭയില്‍ സർക്കാർ കൊണ്ടുവന്നത്.

പുതിയ നീക്കത്തോടെ പി എസ് സിക്ക് പകരം വഖഫ് നിയമനത്തിന് പുതിയ സംവിധാനം നിലവില്‍ വരും. ഇതിലേക്കുള്ള അപേക്ഷകള്‍ പരിശോധിക്കാന്‍ ഓരോ വര്‍ഷവും ഇന്റര്‍വ്യൂ ബോര്‍ഡുകള്‍ കൊണ്ടുവരുന്നതും സര്‍ക്കാര്‍ നിലവിൽ ആലോചിക്കുന്നുണ്ട്.