ഇടതുമുന്നണിയുടെ രാജ്യസഭാ സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും: ഇ പി ജയരാജൻ

single-img
10 June 2024

കേരളത്തിൽ ഇടതുമുന്നണിയുടെ രാജ്യസഭാ സീറ്റുകൾ സി പി ഐ ക്കും കേരള കോൺഗ്രസ് എമ്മിനും എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഇന്ന് തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്ക് സ്ഥാനാർഥി നിർണയത്തിൽ ഒരു പ്രതിസന്ധിയില്ല. എല്ലാ പാർട്ടികളുമായി ഉഭയ കക്ഷി രണ്ട് സീറ്റിലും ഇടതു മുന്നണി സ്ഥാനാർത്ഥികൾ വിജയിക്കും. സ്ഥാനാർത്ഥികളെ അതാത് പാർട്ടികൾ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.