ഭൗതികമായി മാത്രമേ വയനാട് വിടുന്നുള്ളൂ; ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകും: രാഹുൽ ഗാന്ധി

17 June 2024

വയനാട് മണ്ഡലത്തിലെ എല്ലാ ജനങ്ങളും തനിക്ക് സ്നേഹം നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് ജീവനുള്ള കാലം വരെ വയനാട് മനസിലുണ്ടാകുമെന്നും വാർത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
റായ് ബറേലിയും, വയനാടും – രണ്ട് മണ്ഡലങ്ങളും പ്രിയങ്കരമായിരുന്നു. രാഷ്ട്രീയം മറന്ന് വയനാട്ടിലെ ജനങ്ങള്‍ തനിക്ക് സ്നേഹം നല്‍കി. ഭൗതികമായി മാത്രമേ വയനാട് വിടുന്നുള്ളൂ. പ്രിയങ്ക വയനാടിന് യോജിച്ച സ്ഥാനാർഥിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം വയനാടിനെ ഏറെ സ്നേഹത്തോടെയാണ് താൻ കാണുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ്ബറേലിയും വയനാടും ഒരുപോലെ പ്രിയങ്കരമാണ്. രാഹുലിന് നല്‍കിയ പരിഗണന വയനാട് തനിക്ക് നല്‍കുമെന്നാണ് കരുതുന്നതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.