മേയറുടെ വീടിന് മുന്നിൽ കരിങ്കൊടി കാട്ടിയ കെ എസ് യു പ്രവർത്തകനെ സി പി എമ്മുകാർ മർദ്ദിച്ചു

single-img
8 November 2022

ആരോഗ്യ വിഭാഗത്തിലെ 122 താല്‍ക്കാലിക ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ മേയറുടെ വീടിന് മുന്നിലും പ്രതിഷേധം. മേയർക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചു എന്നാണു കെഎസ്‌യു ആരോപിക്കുന്നത്.

പ്രതിഷേധമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സ്ഥലത്ത് പൊലീസും സിപിഎം പ്രവർത്തകരും നേരത്തെ തന്നെ സംരക്ഷണവുമായി എത്തിയിരുന്നു. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

അതേസമയം, . മേയർ ആര്യാ രാജേന്ദ്രന്റെയും ഡി ആർ അനിലിന്റെയും ഓഫീസിന് മുന്നിൽ ബിജെപി, യു‌ഡിഎഫ് കൗൺസിലർമാർ പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.