എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് എതിരായ പരാതി അട്ടിമറിക്കാന്‍ ശ്രമം; കോവളം സിഐയെ സ്ഥലംമാറ്റി

single-img
12 October 2022

എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ യുവതി നൽകിയ പീഡന പരാതി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോവളം സിഐയെ സ്ഥലംമാറ്റി. കോവളം സിഐആയിരുന്ന സിഐ ജി പ്രൈജുവിനെ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്.

പരാതിക്കാരി ഇന്ന് കോവളം പൊലീസ് തന്റെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.’പരാതി ഞാൻ കമ്മീഷണര്‍ കോവളം പൊലീസിന് കൈമാറി. തുടര്‍ന്ന് ഒന്നാം തീയതിയും ഏഴാം തീയതിയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊലീസുകാര്‍ അതിൽ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല.

സിഐ അവധിയിലായതിനാൽ എട്ടാം തീയതി വരണമെന്ന് പറഞ്ഞ് പരാതി പരിഗണിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. പിന്നീട് അടുത്ത ദിവസം പോയപ്പോള്‍ എംഎല്‍എയെ കണ്ട് സംസാരിച്ച് ഒത്തുതീര്‍പ്പാക്കാം എന്നാണ് പറഞ്ഞത്. പരാതിക്ക് ശേഷം ഒത്തുതീര്‍പ്പിനായി നിരവധി പേര്‍ ശ്രമിച്ചിരുന്നു. പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല’ എന്നും യുവതി പറഞ്ഞിരുന്നു.