കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ കാര്യങ്ങള്‍ നടക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കൊടിക്കുന്നില്‍ സുരേഷ്

16 February 2023

കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ കാര്യങ്ങള്‍ നടക്കുന്നു എന്ന് ഇടതുപക്ഷ സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ്. കോണ്‍ഗ്രസ് എം എല്‍ എയായ , പി സി വിഷ്ണുനാഥിനെ വേദിയിലിരുത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് സംസ്ഥാന സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചത്.
ചെങ്ങന്നൂരിൽ നടന്ന വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന. കേരളത്തില്‍ ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ നടക്കുന്നു എന്നും ചെങ്ങന്നൂരില്‍ ഏറ്റവും അധികം വികസനം ഉണ്ടായത് ഈ കാലയളവില്‍ ആണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി കൂട്ടിച്ചേർത്തു.