മോട്ടോർവാഹന വകുപ്പിനോട് 1000 കോടി പിരിക്കണം എന്ന വാർത്ത കള്ളമെന്ന് കെ എൻ ബാലഗോപാൽ

single-img
23 March 2023

മോട്ടോർവാഹന വകുപ്പിനോട് പിഴയായി 1000 കോടി അടുത്ത സാമ്പത്തിക വര്ഷം പിരിക്കണം എന്ന വാർത്ത കള്ളെമെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ. മോട്ടോർ വാഹന വകുപ്പിലെ ഒരു ഇൻസ്‌പെക്ടർ ഒരു മാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം നൽകിയെന്ന് മീഡിയ വൺ ചാനലായിരുന്നു റിപ്പോർട്ട് ചെയ്തത്.

യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ്. വ്യാജ വാർത്ത തള്ളിക്കളയുക എന്നാണു ധനമന്ത്രി കെ എൻ ബാലഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചത്.

അടുത്ത സാമ്പത്തിക വർഷം പിഴയിനത്തിൽ വൻതുക ഈടാക്കാനാണ് സർക്കാർ നീക്കം എന്നും, ഇതിനായി ഒരു മാസം ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ 500 പെറ്റികേസെങ്കിലും എടുക്കണമെന്നാണ് അനൗദ്യോഗിക നിർദേശം എന്നുമായിരുന്നു വാർത്ത. നിരത്തുകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറകൾ ഉടൻ പ്രവർത്തന സജ്ജമാകും. ഇതോടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്താനാകും എന്നും സർക്കാർ കണക്കു കൂട്ടുന്നു എന്നും വാർത്തയിൽ റിപ്പോർട്ട് ചെയ്തിരുന്നു.