വടകരയിൽ കെ കെ ശൈലജ 120 മുന്നിൽ; തികഞ്ഞ ആത്മവിശ്വാസത്തിലെന്നു ഷാഫി പറമ്പിൽ

single-img
4 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ദേശീയ തലത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നിൽ. കേരളത്തിൽ വടകരയിൽ കെ കെ ശൈലജ 120 സീറ്റുകൾക്ക് മുന്നിലാണ്. അതേസമയം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

ജനങ്ങൾ കൈവിട്ടിട്ടില്ല. അവരുടെ പിന്തുണ എപ്പോഴും ഉണ്ട്. കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് ജയം ഉറപ്പ്. വടകരയിലെ ജനങ്ങളുടെ പൊളിറ്റിക്കൽ സെൻസിൽ വിശ്വാസമുണ്ട്. പാലക്കാട് ജനങ്ങളുടെ തോളത്തിരുന്നാണ് ഞാൻ വടകരയിലെ കാഴ്ച്ചകൾ കണ്ടതെന്നും ഷാഫി പറഞ്ഞു.

അതേസമയം തിരുവനന്തപുരത്ത് ശശി തരൂർ ആദ്യസമയങ്ങളിൽ മുന്നിലായിരുന്നെങ്കിലും പിന്നീട് രാജീവ് ചന്ദ്രശേഖർ മുന്നിലേക്കെത്തി. കൊല്ലത്ത് മുകേഷ് 272 വോട്ടുകൾക്ക് മുന്നിലാണ് ഇപ്പോഴുള്ളത് .