പട്ടിയെ കൊന്നുകളയുക എന്നത് തെരുവ് നായ പ്രശ്നത്തിന് ഒരു പരിഹാരമല്ല: മന്ത്രി എം ബി രാജേഷ്

single-img
4 October 2022

പട്ടിയെ കൊല്ലുക എന്നതിലൂടെ തെരുവുനായ വിഷയത്തിന് പരിഹാരം കാണാൻ സാധിക്കില്ല എന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. നായ്ക്കൾക്ക് ഷെല്‍ട്ടര്‍ തുടങ്ങുക, ശരിയായി വാക്‌സിനേഷന്‍ നല്‍കുക തുടങ്ങിയവയാണ് ശരിയായ രീതിയെന്നും അല്ലാതെ, പട്ടിയെ കൊല്ലുന്നത് നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം കണ്ണൂരില്‍ സംസാരിക്കവെ പറഞ്ഞു.

പട്ടിയെ കൊന്നുകളയുക എന്നത് ഈ വിഷയത്തിൽ ഒരു പരിഹാരമല്ല. അങ്ങനെ ചിന്തിക്കുന്ന ചിലരുണ്ട്. ഷെല്‍ട്ടര്‍ തുടങ്ങാന്‍ പാടില്ല, വാക്‌സിനേഷന് സഹകരിക്കില്ല, ഒരു കാര്യത്തിലും സഹകരിക്കില്ല. പട്ടിയെ തല്ലിക്കൊല്ലുക, തല്ലിക്കൊന്ന് കെട്ടിത്തൂക്കുക ഇങ്ങനെയുള്ള ക്രൂരമായിട്ടുള്ള കൃത്യങ്ങള്‍ ചെയ്യുന്നവരുണ്ട്. അങ്ങിനെയുള്ള പ്രവൃത്തികൾ കര്‍ശനമായി, നിയമപരമായി നേരിടും.

ഇതൊന്നുമല്ല അതിനുള്ള ശരിയായ പരിഹാരം. അങ്ങനെയൊന്നും ഈ പ്രശ്‌നം പരിഹരിക്കാനും പറ്റില്ല. പ്രശ്‌നത്തിനുള്ള പരിഹാരം ശാസ്ത്രീയമായി തന്നെയേ സാധ്യമാകൂ. അത് ഈ രണ്ട് മാര്‍ഗങ്ങളാണ്. അതിനോട് സഹകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.