പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് എതിർപ്പില്ല: കെസി വേണുഗോപാല്‍

single-img
25 September 2022

കേന്ദ്ര സർക്കാരിന് കൃത്യമായ കാരണമുണ്ടെങ്കിൽ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും, അതിൽ കോൺഗ്രസിന് എതിർപ്പില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിലെ പ്രമുഖരെ ഉൾപ്പടെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കി എന്ന വാർത്തകൾക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ ഔഗ്യോഗിക പ്രതികരണം വന്നത്.

കഴിഞ്ഞ ദിവസം ഇസ്‍ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള നിരോധിത ഭീകരസംഘടനകളിലേക്ക് യുവാക്കളെ പോപ്പുലർ ഫ്രണ്ട് റിക്രൂട്ട് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബീഹാറിൽ വെച്ച് വധിക്കാനും പദ്ധതി തയ്യാറാക്കി എന്ന് ED യും കണ്ടെത്തിരിയുന്നു.

കഴിഞ്ഞ ദിവസമാണ് 11 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീട്ടിലും എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം പേരെയാണ് കേന്ദ്ര ഏജൻസികൾ കസ്റ്റഡിയിൽ എടുത്തത്. ഓപ്പറേഷൻ ഒക്ടോപ്പസ് എന്ന് പേരിട്ട റെയ്ഡ് പരമ്പരയിലൂടെ പോപ്പുലർ ഫ്രെണ്ടിനെതിരെ നിരവധി തെളിവുകൾ ലഭിച്ചു എന്നാണു കേന്ദ്ര ഏജൻസികൾ അവകാശപ്പെടുന്നത്.