രാജ്ഭവനിലെത്തി ഗവർണറുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തി കെ സുരേന്ദ്രൻ

single-img
9 November 2022

സർക്കാരുമായുള്ള പോര് ശക്തമായതോടെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് രാജ്ഭവനിലെത്തി ഗവർണറുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തി. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റുന്ന ഓർഡിനൻസിൻ്റെയും മറ്റ് രാഷ്ട്രീയ വിഷയങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച്ച.

കെ സുരേന്ദ്രനുപുറമെ ബിജെപിയുടെ ദേശീയ നിർവാഹക സമിതിയംഗം പി കെ.കൃഷ്ണദാസും ഇന്ന് ഗവർണറെ സന്ദർശിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തെ സർവകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം ഇന്ന് തീരുമാനിച്ചു.