ഇ പി ജയരാജൻ വധശ്രമക്കേസ്; ​ഗൂഢാലോചന നടന്നു, ഒന്നാം പ്രതി കെ സുധാകരൻ

single-img
1 September 2022

ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചന നടന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് പിണറായി വിജയൻ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.

സുധാകരൻ ഗൂഢാലോചയിൽ പങ്കാളിയാണെന്ന് അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇ പി ജയരാജനെ വധിക്കാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും അദ്ദേഹം നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകി.