വി മുരളീധരനെതിരെ വെല്ലുവിളിയുമായി കെ മുരളീധരൻ

single-img
26 September 2023

കേന്ദ്രസഹമന്ത്രിയായ വി മുരളീധരനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. സംസ്ഥാനത്തെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കാനും അങ്ങനെ ചെയ്താൽ കേന്ദ്രമന്ത്രിയുടെ കഴിവിനെ അംഗീകരിക്കാമെന്നും കെ മുരളീധരൻ വെല്ലുവിളിച്ചു.

തെരഞ്ഞെടുപ്പുകളിൽ താൻ നാലു തവണ ലോക്സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിച്ച് ജയിച്ചയാളാണെന്നും കെ മുരളീധരൻ വ്യക്തമാക്കി. ‘കെ മുരളീധരൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് നാലു തവണ ലോക്സഭയിലേക്കും രണ്ടു തവണ നിയസഭയിലേക്കും ചെന്ന ആളാണ്. ഇത്രയും 50 വർഷത്തെ പാരമ്പര്യമുള്ള ഒരാൾ, ഒരു പഞ്ചായത്തലേക്കെങ്കിലും ഒന്ന് മത്സരിച്ച് ജയിച്ചാൽ, അദ്ദേഹത്തോടു ഞാൻ സമസ്താപരാധം പറയാം.

കേരളത്തിലെ ഏതെങ്കിലും ഒരു സഭയിലേക്കു മതി. പഞ്ചായത്തിലേക്കോ നിയമസഭയിലേക്കോ പാർലമെന്റിലേക്കോ കേരളത്തിൽ നിന്ന് ഒന്നു മത്സരിച്ചു ജയിച്ചാൽ, അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ അംഗീകരിക്കാം. അതുവരെ അദ്ദേഹം പറയുന്ന ജൽപനങ്ങൾക്ക് ഞാൻ മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല.’ കെ മുരളീധരൻ പറഞ്ഞു.