തുടര്‍ച്ചയായി വിജയ് ചിത്രങ്ങൾ ജ്യോതിക നിരസിക്കാനുള്ള കാരണങ്ങൾ

single-img
22 February 2024

വിജയ്‌ – ജ്യോതിക ജോഡികൾ ഒരുമിച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ആയിരുന്നു ‘ഖുഷി’യും ‘തിരുമലെ’യും.ഇവർ വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കെ തുടര്‍ച്ചയായി വിജയ് ചിത്രം നിരസിച്ചിരിക്കുകയാണ് ജ്യോതിക.

സമീപ കാലത്തായി ‘ദ ഗോട്ട്’ എന്ന വിജയ് സിനിമ പ്രഖ്യാപിച്ചത് മുതല്‍ 20 വര്‍ഷത്തിന് ശേഷം വിജയ്-ജ്യോതിക കൂട്ടുകെട്ട് ഒന്നിക്കുമെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. പക്ഷെ ഈ ചിത്രം ജ്യോതിക നിരസിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്. കൂടുതൽ പ്രധാന്യമില്ലാത്ത വേഷമായതിനാലാണ് ജ്യോതിക പിന്മാറിയത് എന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍.

ഇതിനു മുൻപ് മറ്റൊരു വിജയ് ചിത്രത്തില്‍ നിന്നും കൂടി ജ്യോതിക പിന്മാറിയിരുന്നു. 2017ൽ പുറത്തിറങ്ങിയ ‘മെര്‍സല്‍’ എന്ന സിനിമയായിരുന്നു അത് . അറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ സിനിമയിൽ മൂന്ന് നായികമാരില്‍ ഒരാളായാണ് ജ്യോതികയെ ക്ഷണിച്ചത്. നിത്യ മേനോന്‍ ചെയ്ത വേഷത്തിലേക്ക്പക്ഷെ സ്വന്തം പ്രൊഡക്ഷനില്‍ തിരക്ക് ആയതിനാല്‍ ജ്യോതിക ഈ വേഷം വേണ്ടെന്ന് വെക്കുകയായിരുന്നു.