പെൺകുട്ടിയും ഷാരോണും തമ്മിൽ ജ്യൂസ് ചലഞ്ച് നടത്തി; ദൃശ്യങ്ങൾ പുറത്ത്

single-img
29 October 2022

പാറശ്ശാലയിൽ കഷായവും ജ്യൂസും കഴിച്ചുണ്ടായ ഷാരോണിന്റെ മരണത്തിൽ കൂടുതൽ വാട്‌സാപ്പ് സന്ദേശങ്ങൾ പുറത്തുവിട്ട് കുടുംബം. പെൺസുഹൃത്തുമായി ചേർന്ന് ഷാരോൺ മരണത്തിന്റെ മുൻപുള്ള അവസാനദിവസങ്ങളിൽ നടത്തിയ വാട്‌സാപ്പ് ഓഡിയോ ചാറ്റുകളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്.

പെൺകുട്ടി നൽകിയ കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛർദിലിന് കാരണമെന്നാണ് വീട്ടുകാരെ അറിയിച്ചതെന്നും ഷാരോൺ പെൺകുട്ടിയോട് വാട്‌സാപ്പിൽ പറയുന്നുണ്ട് . ഈ സന്ദേശത്തിന് യുവതി മറുപടിനൽകിയിരിക്കുന്നത് തനിക്കും ജ്യൂസിൽ രുചി വ്യത്യാസം തോന്നിയെന്നും ഒരു പക്ഷെ അതാകാം ഛർദ്ദിക്കുന്നതിന് കാരണമെന്നുമാണ്.

ഇതിന് പുറമെ പെൺകുട്ടിയും ഷാരോണും തമ്മിൽ ജ്യൂസ് ചലഞ്ച് നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 2 കുപ്പിയോളം ശീതള പാനീയം പെൺകുട്ടി ഷാരോണിനെ കുടിപ്പിച്ചാണ് ചലഞ്ച് നടത്തിയത്. ഈ വീഡിയോയിലെ ചലഞ്ച് ഷാരോൺ മരിക്കുന്നതിന് രണ്ടാഴ്ച്ച മുൻപാണ് നടത്തിയത്.