കല്യാണ വേഷത്തിൽ ബേസിലും ദര്‍ശനയും;ബേസില്‍ ജോസഫ് , ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ ദീപാവലിക്കെത്തും

single-img
11 September 2022

ബേസില്‍ ജോസഫ് , ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ റിലാസ് പ്രഖ്യാപിച്ചു.

ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ എത്തും. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് വിവരം പങ്കുവച്ച്‌ മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

കല്യാണ വേഷത്തിലുള്ള ബേസിലും ദര്‍ശനയുമാണ് പോസ്റ്ററിലുള്ളത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘ജാനേമന്‍’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ന്‍മെന്റിന്റേത് തന്നെയാണ് ‘ജയ ജയ ജയ ജയ ഹേ’യുടെയും നിര്‍മാതാക്കള്‍. ലക്ഷ്‍മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ്‌ ഫാമി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.