ഓലപാമ്പ് കാണിച്ച് പ്രതിപക്ഷത്തെ വിരട്ടാൻ നോക്കേണ്ട; വിഡി സതീശനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതം: രമേശ് ചെന്നിത്തല

single-img
10 June 2023

സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയുള്ള വിജിലൻസ് അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിത മെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . സംസ്ഥാന സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും, സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെല്ലാമെന്നും അദ്ദേഹം ആരോപിച്ചു.

ഇതു തന്നെയാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദിയും ചെയ്യുന്നത്. സതീശന് എതിരായ ഈ ആരോപണം പല തവണ ചർച്ച ചെയ്തതും കോടതി തള്ളി കളത്തിട്ടുള്ളതുമാണ്. വീണ്ടും ഈ കാര്യം ഉയർത്തി കൊണ്ട് വരുന്നത് എ.ഐ. ക്യാമറ – കെ. ഫോൺ അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എനിക്കെതിരെ അഞ്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഒന്നിൽ പോലും ഒരു നടപടിയും ഉണ്ടായില്ല.ഇതൊന്നും കേരളത്തിൽ വിലപോവില്ല ഓലപാമ്പ് കാണിച്ച് പ്രതിപക്ഷത്തെ വിരട്ടാൻ നോക്കേണ്ട.”- ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.