സ്കൂളിന് മുന്നിൽ മധുരം വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് ഐഎന്‍ടിയുസി പ്രവർത്തകരുടെ മർദ്ദനം

single-img
2 June 2023

തൃശൂർ ജില്ലയിലെ കട്ടിലപ്പൂവം സ്കൂളിനു മുന്നിൽ മധുരം വിതരണം ചെയ്യാൻ എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഐ.എന്‍.ടി.യുസി പ്രവർത്തകർ മർദിച്ചതായി പരാതി. പ്രവര്‍ത്തകർ ഇവിടെ മധുരം വിതരണം ചെയ്യുന്നത് തടയുകയും പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തുവെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ശരണ്യ, അശ്വിൻ, അലൻ അഭിരാമി സൂര്യ എന്നിവർ തൃശൂർ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.