റെയിൽ ബന്ധങ്ങൾ, നദീജലം പങ്കിടൽ; തന്ത്ര പ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും

single-img
6 September 2022

കുഷിയാര നദിയിലെ ജലം പങ്കിടുന്നതും റെയിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും.ഭാവിയിലും ഒരുമിച്ച് പ്രപർത്തിക്കാനും കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും ഇരു രാജ്യങ്ങളും തിരുമാനിച്ചതായി സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ അവകാശപ്പെട്ടു.

ഇന്ന് രാവിലെ ഡൽഹിയിൽ രാഷ്ട്രപതി ഭവനിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണമാണ് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ഷേയ്ക്ക് ഹസിനയുടെ കൂടിക്കാഴ്ച ഹൈദരാബാദ് ഹൗസിലായിരുന്നു. റെയിൽ വേ, ബഹിരാകാശ, ഐ.ടി മേഖലകളിലും ഇരു രാജ്യങ്ങളും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്.

ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള പവർ ട്രാൻസ്മിഷൻ ലൈനുകളെ കുറിച്ചുള്ള ചർച്ചയും ഇരു പ്രധാനമന്ത്രിമാരും നടത്തി. ബംഗ്ലാദേശിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം, തീവ്രവാദം, ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ മുതലായയിലും ആശയ വിനിമയം നടന്നു.