സാങ്കേതിക തകരാറിൽ വിമാനം അടിയന്തിരമായി താഴെയിറക്കി; ഇമ്രാൻ ഖാൻ രക്ഷപ്പെട്ടത് വന്‍ ദുരന്തത്തില്‍ നിന്ന്

single-img
11 September 2022

പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കി. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു വിമാനം താഴെയിറക്കിയത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഗുര്‍ജന്‍വാലയിലേക്ക് പോകുന്നതിനിടെയായിരുന്നു വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.

ഉടൻ തന്നെ കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട ശേഷം വിമാനം താഴെയിറക്കുകയായിരുന്നു. അതിനു ശേഷം റോഡ് മാര്‍ഗമായിരുന്നു ഇമ്രാന്‍ ഖാന്‍ യാത്ര തുടര്‍ന്നത്. സംഭവിക്കാമായിരുന്ന ഒരു വലിയ വിമാന ദുരന്തത്തില്‍ നിന്നാണ് മുന്‍ പ്രധാനമന്ത്രി രക്ഷപ്പെട്ടത് എന്നാണ് പാകിസ്ഥാനിൽ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇമ്രാൻ റോഡുമാർഗം യാത്ര തുടർന്ന ശേഷം സാങ്കേതിക തകരാറുകള്‍ പരിഹരിച്ച പിന്നാലെ വിമാനം ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി. അതേസമയം മോശം കാലാവസ്ഥയാണ് വിമാനം താഴെയിറക്കാന്‍ കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.