നിങ്ങൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം നല്ല മാനസികാവസ്ഥയിലായിരിക്കുക എന്നതാണ്; മഞ്ജു വാര്യർ

single-img
18 January 2023

തമിഴ് സൂപ്പർ താരമായ അജിത്തിനൊപ്പം മഞ്ജു വാര്യർ അഭിനയിച്ച തുനിവ് മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യമായി ഒരു മുഴുനീള ആക്ഷൻ സിനിമയിൽ അഭിനയിക്കുന്ന മഞ്ജുവിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകർ. തുനിവിന്റെ വിജയാഘോഷത്തിനിടെ പുതിയ സിനിമയായ ആയിഷയുടെ പ്രമോഷൻ തിരക്കുകളിലാണ് മഞ്ജു.

അതേസമയം, മഞ്ജുവിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും ഇപ്പോൾ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം തന്റെ ഇൻഡോ- അറബിക് സിനിമയായ ആയിഷയുടെ പ്രമോഷൻ ചടങ്ങിൽ നിന്നെടുത്ത ഒരു ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന് മഞ്ജു നൽകിയ ക്യാപ്‌ഷനാണ് ശ്രദ്ധേയം. ‘നിങ്ങൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം, നല്ല മാനസികാവസ്ഥയിലായിരിക്കുക എന്നതാണ്’ എന്നാണ് മഞ്ജു കുറിച്ചിരിക്കുന്നത്.

തന്റെ ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തെ കുറിച്ച് ഒരിക്കലും ക്യാമറയ്ക്ക് മുന്നിൽ പറയാത്ത മഞ്ജുവിന്റെ പോസ്റ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നിരവധി പേർ ചിത്രത്തിന് കമന്റ് ചെയ്യുന്നുണ്ട്.

https://www.facebook.com/theManjuWarrier/posts/pfbid035LV5yrGYVBZ6QgcqyfmY4cFDzBonJw6Dbgi6SLuUjfxoGBssa7YBnBaqzwWq7YiZl