വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലം; തുക അക്കൗണ്ട് വഴിയെന്ന് പിണറായി വിജയൻ
9 September 2026

വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തുക അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും അതിന് കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാന്നാറിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനം പൂർത്തിയാക്കിയ ശേഷം ലോകത്തിലെ തന്നെ പ്രമുഖ ഐടി കമ്പനികളിലൊന്നിലാണ് വീണ ആദ്യം ജോലിയിൽ പ്രവേശിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. വിവാഹശേഷമാണ് പിന്നീട് ജോലി അവസാനിപ്പിച്ചത്.
തുടർന്ന് വിദേശരാജ്യങ്ങളിലടക്കം പോയി ജോലി ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് തന്നെ തുടർന്നിരുന്നെങ്കിൽ ഉയർന്ന ശമ്പളനിലവാരത്തിലേക്ക് വീണയ്ക്ക് എത്താൻ കഴിയുമായിരുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.


