നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ല: മമത ബാനർജി

single-img
17 April 2024

പ്രതിപക്ഷ ഇന്‍ഡ്യ മുന്നണി ഇത്തവണ കേന്ദ്രത്തിൽ അധികാരത്തില്‍ വന്നാല്‍ വിവേചനപരമായ എല്ലാ നിയമങ്ങളും റദ്ദാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വന്നാൽ ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം, ഏക സിവില്‍ കോഡ് എന്നിവ ഉണ്ടാകില്ല.

നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും മമത ആരോപിച്ചു. അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മമത.

ബിജെപി നമ്മുടെ രാജ്യത്തെ മുഴുവന്‍ തടങ്കല്‍പ്പാളയമാക്കി. ഇത്രയധികം അപകടകരമായ ഒരു തിരഞ്ഞെടുപ്പ് ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് എല്ലാ മതങ്ങളെയും സ്‌നേഹിക്കുന്നുവെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മമത പറഞ്ഞു.