ആ സിനിമ കഴിഞ്ഞ ഉടനെ എനിക്കും ഗര്‍ഭിണിയാവണമെന്ന് ഞാൻ എന്റെ മമ്മിയോട് പറഞ്ഞിരുന്നു: ഷംന കാസിം

single-img
6 March 2024

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ഷംന കാസിംനടിയുടെ വിവാഹവും കുഞ്ഞിന്റെ ജനനവും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. മലയാള സിനിമയിൽ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂർണ എന്ന പേരിലുമാണ് ഇവർ അറിയപ്പെടുന്നത്.

തമിഴിലെ പ്രശസ്ത സംവിധായകനായ മിഷ്കിൻ സംവിധാനം ചെയ്ത ‘സവരക്കത്തി’ എന്ന ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷം ഷംന കാസിം ചെയ്തിരുന്നു. ചിത്രത്തിൽ ഗർഭിണിയായി അഭിനയിച്ചതോടുകൂടി തനിക്ക് ശരിക്കും ഗർഭിണിയാവണമെന്ന് മോഹം തോന്നിയെന്ന് പറയുകയാണ് ഷംന കാസിം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷംന ee കാര്യങ്ങൾ പറഞ്ഞത് .

ഷംനയുടെ വാക്കുകൾ ഇങ്ങനെ:

‘ഇന്നും ഞാന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ അവസരങ്ങളുമായി ഇരിക്കുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം സംവിധായകന്‍ മിഷ്‌കിന്‍ ആണ്. എല്ലാ സമയവും അഭിനയിക്കണമെന്ന ആത്മവിശ്വാസം നല്‍കിയത് അദ്ദേഹമാണ്. നീ മെലിഞ്ഞിരുന്നാലും തടിച്ച് ഇരുന്നാലും ഇനി കല്യാണം കഴിച്ച് പോയാലുമൊക്കെ അഭിനയിക്കണം. കാരണം നീയെന്നും ഒരു നടിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എപ്പോഴും നായിക വേഷം ചെയ്യാതെ ക്യാരക്ടര്‍ റോളുകള്‍ കൂടി ചെയ്യണമെന്ന് പറഞ്ഞ് തന്നതും മിഷ്‌കിന്‍ ആണ്.

എത്രയധികം സിനിമകള്‍ ചെയ്താലും ഒരു നടിയ്ക്ക് വേണ്ടത് ഹിറ്റാണ്. നമ്മളെല്ലാം വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളൊന്നും ഹിറ്റാവുന്നുമില്ല. അങ്ങിനെ വന്നപ്പോൾ ഞാന്‍ വളരെ വിഷമത്തിലായി. ഇനി സിനിമ പോലും വേണ്ടെന്ന് തീരുമാനിച്ചു. എന്നാല്‍ ആ ചിന്തകളൊക്കെ മാറ്റിയെടുത്തത് സവരക്കത്തി എന്ന ചിത്രമാണ്. ആ സിനിമയിലൂടെ എനിക്കൊരു കുടുംബത്തെ തന്നെ കിട്ടി.

സത്യം പറഞ്ഞാൽ മുന്‍നിരയില്‍ നില്‍ക്കുന്ന പല നടിമാരും അതുപോലൊരു വേഷം ചെയ്യുമായിരുന്നില്ല. കാരണം , രണ്ട് കുട്ടികളുടെയും അമ്മയും ഗര്‍ഭിണിയായ സ്ത്രീയായിട്ടുമൊക്കെയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. സത്യത്തില്‍ ആ സമയത്ത് എത്രയും വേഗം ഗര്‍ഭിണിയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ സിനിമ കഴിഞ്ഞ ഉടനെ എനിക്കും ഗര്‍ഭിണിയാവണമെന്ന് ഞാനന്റെ മമ്മിയോട് പറഞ്ഞിരുന്നു.

അപ്പോൾ എന്നോട് വേഗം കല്യാണം കഴിക്കാനാണ് മമ്മി മറുപടി പറഞ്ഞത്. ഇപ്പോള്‍ ഗര്‍ഭകാലമൊക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് എല്ലാം അനുഭവിക്കാന്‍ സാധിച്ചു. എന്നാല്‍ ആ ചിത്രീകരണത്തിനിടെ വയറൊക്കെ കെട്ടിവെച്ച് നടക്കുമ്പോള്‍ വേറൊരു ഫീലാണ് തോന്നിയിരുന്നത്’ – ഷംന കാസിം പറഞ്ഞു.