ജനങ്ങളുടെ കോർ കമ്മിറ്റിയിൽ എനിക്ക് സ്ഥാനമുണ്ട്: ശോഭ സുരേന്ദ്രൻ

single-img
30 October 2022

ബിജെപി പുതിയ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്താതിനെതിരെ പ്രതിഷേധവുമായി ശോഭാ സുരേന്ദ്രന്‍. ജനങ്ങളുടെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ടെന്നും രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവേണും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ബിജെപിക്ക് സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോയി പ്രവർത്തിച്ചിരുന്നു. സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ടെന്നും ശോഭാ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കേണ്ടത് അധ്യക്ഷനാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, താൻ ഇപ്പോൾ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുന്നുവെന്ന ആരോപണം ശോഭാ തള്ളി കളഞ്ഞു . ഇന്ന് ഡൽഹിയിൽ ഗവർണറുമായി ശോഭ സുരേന്ദ്രൻ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിൽ സ്വപ്ന സുരേഷ് മന്ത്രിമാർക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ സംബന്ധിച്ചായിരുന്നു ചർച്ച.