എനിക്ക് ഇത് തീരെ ഇഷ്ടമല്ല; വയനാടിനുള്ള കേന്ദ്ര സഹായം വൈകുന്നതിൽ സുരേഷ് ഗോപി

single-img
16 September 2024

ഉരുൾ പൊട്ടൽ ദുരന്തം അഭിമുഖീകരിച്ച വയനാടിനുള്ള കേന്ദ്ര സർക്കാർ സഹായം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മറുപടി. മുഖ്യമന്ത്രിക്ക് അതിന്റെ കാര്യങ്ങൾ അറിയാമെന്നും മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് സുരേഷ് ഗോപി മറുപടി പറഞ്ഞു.

‘‘നിങ്ങൾ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇതു തീരെ ഇഷ്ടമല്ല.’’ സുരേഷ് ഗോപി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും കേന്ദ്രസർക്കാർ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാസം മുഖ്യമന്ത്രി , പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു.

വയനാട് ദുരന്ത ബാധിതർക്കുള്ള പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഈ കൂടിക്കാഴ്ച. ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ട് വിശദമായ നിവേദനവും മുഖ്യമന്ത്രി കൈമാറിയിരുന്നു.