സ്വന്തമായി വീടില്ല; വയനാട്ടില്‍ രാഹുൽ ഗാന്ധിയ്ക്ക് വീട് നിർമ്മിച്ച് നൽകണം; അപേക്ഷയുമായി ബിജെപി

single-img
1 March 2023

സ്വന്തമായി വീടില്ലാത്തതിനാൽ വയനാട്ടില്‍ രാഹുൽ ഗാന്ധി എംപിയ്ക്ക് വീട് നിർമ്മിച്ച് നൽകണമെന്ന അപേക്ഷയുമായി ബിജെപി രംഗത്ത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയ്ക്ക് വീടും സ്ഥലവും നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം.

ഇതിനായി കൽപ്പറ്റ നഗരസഭ സെക്രട്ടറിയ്ക്ക് ബിജെപി വയനാട് ജില്ലാ അധ്യക്ഷൻ കെ പി മധുവാണ് അപേക്ഷ നൽകിയത്. അതേസമയം, സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസായെന്നും രാഹുൽ ഗാന്ധി കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്ഥാവനയെ കളിയാക്കി സോഷ്യൽ മീഡിയയിൽ ബിജെപി ട്രോളുകളുമായി രംഗത്തെത്തിയിരുന്നു.