പെരുമ്പാവൂരിലെ വീട്ടിൽ കൊണ്ടുപോയും എൽദോസ് കുന്നപ്പിള്ളി പീ‍ഡിപ്പിച്ചു; പരാതിക്കാരിയുടെ മൊഴി

single-img
13 October 2022

പെരുമ്പാവൂരിലുള്ള വീട്ടിൽ കൊണ്ടുപോയും തന്നെ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പീ‍ഡിപ്പിച്ചുവെന്ന് പരാതിക്കാരി നൽകിയ മൊഴി. പിന്നീട് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചുവെങ്കിലും പോയിരുന്നില്ല.

തിരുവനന്തപുരത്തെ കോവളം ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീ‍ഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ തെളിവുകള്‍ പൊലീസ് ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. പരാതിക്കാരി അന്വേഷണ സംഘത്തിന് കൈമാറിയ ഫോണുകള്‍ പൊലീസ് സൈബർ പരിശോധനക്ക് നൽകും. ഇപ്പോഴും ഒളിവിൽ കഴിയുന്ന എംഎൽഎയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്‍റെ അന്വേഷണവും തുടരുകയാണ്.