ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ഹണി റോസ്

single-img
10 October 2023

ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയനടി നടി ഹണി റോസ്. ദുബായിലുള്ള മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി ഇ ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം യു എ ഇ യുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.

മുൻകാലഘട്ടങ്ങളിൽ പാസ്സ്‌പോര്‍ട്ടില്‍ പതിച്ചു നല്‍കിയിരുന്ന വിസ പതിപ്പ് പിന്നീട് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. ഇപ്പോൾ പുതിയ ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ ഗോള്‍ഡന്‍ വിസക്ക് പുറമെ വ്യക്തികളുടെ എമിറേറ്റ്‌സ് ഐ.ഡി, താമസ വിസ, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ രേഖകള്‍ എല്ലാം ഒറ്റ ബിസിനസ് വാലെറ്റില്‍ ലഭ്യമാകുമെന്നുള്ളതാണ് പ്രത്യേകത.

അതേസമയം, ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി എച്ഛ് ഡിജിറ്റല്‍ മുഖേനയായിരുന്നു.