തുറമുഖം യാഥാർഥ്യമാക്കണം; പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞത്ത് റാലിയുമായി ഹിന്ദു ഐക്യവേദി

single-img
30 November 2022

തുറമുഖ നിർമ്മാണത്തിനെതിരെയുള്ള സമരം സംഘർഷാവസ്ഥയിലുള്ള വിഴിഞ്ഞത്ത് പൊലീസ് വിലക്ക് ലംഘിച്ച് ഹിന്ദു ഐക്യവേദി റാലി നടത്തുന്നു. പ്രദേശത്തെ മുക്കോല മുതൽ മുല്ലൂർ വരെയാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ റാലി.

പ്രവർത്തകരെ മുല്ലൂർ ക്ഷേത്രത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. സംഘർഷ സാധ്യത മുൻനിർത്തി ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് പൊലീസ് മാർച്ചിന് അനുമതി നേരത്തെ തന്നെ നിഷേധിച്ചത്.മുല്ലൂർ സമരപ്പന്തലിലേക്കായിരുന്നു മാർച്ച് പ്രഖ്യാപിച്ചത്.

നിലവിൽ സമരപന്തലിന് ഏകദേശം ഒരു കിലോമീറ്റർ അകലെവെച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്. മാർച്ച് നിയന്ത്രിക്കാനായി മാത്രം അറനൂറോളം പൊലീസുകാരെയാണ് അധികം വിന്യസിച്ചത്. നേരത്തെ തന്നെ 1500 പൊലീസുകാർ ഇവിടെയുണ്ട്.