അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം: സിപിഎം

single-img
30 January 2023

ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നടത്തിയ തിരിമറികളുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തലുകള്‍ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉന്നതസമിതി അനേഷിക്കണമെന്ന് സിപിഎം. ഏകദേശം 80,000 കോടി രൂപയാണ് എല്‍ഐസി അദാനിക്കമ്പനികളില്‍ നിക്ഷേപിച്ചിട്ടുള്ളത്. അദാനി എടുത്ത വായ്പയില്‍ 40 ശതമാനവും എസ്ബിഐയില്‍ നിന്നാണ്.

ഇപ്പോൾ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഓഹരിവിപണയില്‍ അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. അദാനിയുടെ ഈ നിലംപതിക്കൽ വഴി ജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. ഈ വിഷയം വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്നും സിപിഎം കേന്ദ്രകമ്മറ്റി വ്യക്തമാക്കി.