ചാന്‍സലര്‍ പിള്ളേര് കളിക്കുന്നു; രൂക്ഷവിമർശനവുമായി ഹൈക്കോടതി

single-img
7 December 2022

സംസ്ഥാനത്തെ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവർണർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ചാന്‍സലര്‍ പിള്ളേര് കളിക്കുന്നതായും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

കേരളാ സര്‍വകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ചാന്‍സലറായ ഗവര്‍ണര്‍ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളാണ് നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.