ചലച്ചിത്ര പുരസ്‌കാര നിർണ്ണയം; രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി; ഹര്‍ജി തള്ളി

single-img
11 August 2023

കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളി. പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

കേവലം നിസാരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഇടപെട്ടു എന്നതിന് ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച രേഖകളില്‍ കൃത്യമായ തെളിവുകളില്ല.

ഈ വിഷയത്തിൽ പരാതിയുള്ള ജൂറിമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാമായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങളൊക്കെ നോക്കി നോട്ടീസ് അയക്കാനും അന്വേഷണത്തിന് ഉത്തരവിടാനും കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.