ബിജെപി അധികാരത്തിൽ വന്ന ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വർദ്ധിച്ചു: രാഹുൽ ഗാന്ധി

single-img
4 September 2022

രാജ്യത്തെ വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ദില്ലിയില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വർധിച്ചു.ഭാവിയെ കുറിച്ചുള്ള ഭയം രാജ്യത്ത് വർധിക്കുന്നതായും കേന്ദ്ര സർക്കാർ ഇതൊക്കെ ആർക്കുവേണ്ടി ആണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇതൊക്കെ കൊണ്ടുള്ള ആർക്കാണ് ഗുണം ഉണ്ടായത്.ഗുണഭോക്താക്കൾ ശരിക്കും രണ്ട് പേർ മാത്രം. രാജ്യത്തിന്റെ വിമാനത്താവളങ്ങളും, വൈദ്യുതി സേവനവും, എല്ലാം ഈ രണ്ട് പേരുടെ കൈകളിലേക്ക് പോകുന്നു.വൻകിട വ്യവസായികളുടെ കടം സർക്കാർ എഴുതി തള്ളുന്നു.നോട്ട് നിരോധിക്കപ്പെട്ട ശേഷം ലക്ഷകണക്കിന് കടം സര്‍ക്കാര്‍ എഴുതിത്തള്ളി.

പക്ഷെ പാവപ്പെട്ടവർക്കും കർഷകർക്കും ഒന്നുമില്ല.അത് കൊണ്ട് കർഷകർ തെരുവിൽ ഇറങ്ങി.കർഷകരുടെ ശക്തി മോദി തിരിച്ചറിഞ്ഞു.കർഷകരുടെ ശക്തി കണ്ട് മോദി കാർഷിക നിയമങ്ങൾ പിൻവലിച്ചു. ഇപ്പോളാവട്ടെ രാജ്യത്ത് യുവാക്കൾക്ക് ജോലി നൽകാൻ കഴിയില്ല.രാജ്യത്ത് തൊഴിൽ നൽകുന്നത് വൻ വ്യവസായികൾ അല്ല.ഇടത്തരം വ്യവസായികളും കർഷകരുമാണ്.

ചെറുകിട കച്ചവടങ്ങൾ മോദി തകർത്തു.അവർക്ക് ഇനി ജോലി നൽകാൻ കഴിയില്ല.അവർ ഇന്ന് ദുരിതത്തിലാണ്.പെട്രോൾ, ഡീസൽ, പാൽ, ആട്ട , അരി എല്ലാത്തിനും വില കൂടി.70 വർഷത്തിനിടെ കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട്.70 വർഷത്തിൽ ഒരിക്കലും രാജ്യത്ത് ഇത്രയും വിലക്കയറ്റം ഉണ്ടായിട്ടില്ല എന്നാണ് കോണ്ഗ്രസിന്‍റെ മറുപടി.