ഹംസ ധ്വനി പ്രേക്ഷകർക്ക് ഒരു ക്രഷ് മെറ്റീരിയലായിരുന്നു ; അഞ്ജന പ്രകാശ് പറയുന്നു

single-img
20 May 2024

ഫഹദും വിനീതും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ ഹംസധ്വനി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അഞ്ജന പ്രകാശ്. ഇപ്പോൾ മമ്മൂട്ടി നായകനായ ടർബോയിലെ നായികയും അഞ്ജനയാണ്.

പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ആദ്യമായി ആ കഥാപാത്രത്തെ സിനിമയിൽ കാണിക്കുമ്പോൾ പാച്ചുവിന് ഉണ്ടാവുന്ന അതേ റിയാക്ഷൻ തന്നെയാണ് പ്രേക്ഷകർക്കും ഉണ്ടാവുന്നതെന്ന് അഞ്ജന പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു അഞ്ജന ഈ കാര്യം പറഞ്ഞത്.

ഇത് ആരാണ് എന്നൊരു ചോദ്യമാണ് പ്രേക്ഷകർക്ക് ഉണ്ടാകുന്നത്. അതിനുശേഷം ഒരു ഇറിറ്റേഷനായി മാറുന്നു. പിന്നെ അത് അങ്ങനെയൊന്നുമല്ലായെന്നും കഥാപാത്രത്തിന്റെ സ്വീറ്റ് സൈഡ് കാണുകയും ചെയ്യുന്നു. ഒടുവിൽ ആ കഥാപാത്രം ഓപ്പൺ ആവുന്നു. പ്രേക്ഷകരുടെയും സമീപനം മാറി വരുകയാണ്. ഹംസ ധ്വനി പ്രേക്ഷകർക്ക് ഒരു ക്രഷ് മെറ്റീറിയലായിരുന്നു ശരിക്കും,’ എന്നാണ് അഞ്ജന ജയപ്രകാശ് പറയുന്നു.