ഗുരുവായൂർ ക്ഷേത്രം: ജനുവരി മാസത്തിൽ ലഭിച്ചത് ആറ് കോടിയിലേറെ രൂപ; കൂടെ നിരോധിച്ച നോട്ടുകളും

single-img
20 January 2024

ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരത്തിലെ എണ്ണൽ പൂർത്തിയായപ്പോൾ നിരോധിച്ച നോട്ടുകളും ലഭിച്ചു . കേന്ദ്ര സർക്കാർ പിൻവലിച്ച 238 നോട്ടുകളാണ് ഭണ്ഡാരത്തിൽ ലഭിച്ചത്. 2000 ന്‍റെ 45 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 40 കറൻസിയും അഞ്ഞൂറിന്‍റെ 153 കറൻസിയുമാണ് ലഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ മൊത്തം ലഭിച്ചത് ആറ് കോടിയിലേറെ രൂപയാണെന്ന് ഭാരവാഹികൾ പറയുന്നു . യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ആകെ 6,1308091 രൂപയാണ് ജനുവരി മാസത്തിൽ ഭണ്ഡാരത്തിൽ ലഭിച്ചത്. 2 കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രത്തിലെ കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി 207007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.