അനുമതി നൽകാത്തത് കേന്ദ്രസർക്കാർ; കെ റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ല: മന്ത്രി കെ എൻ ബാലഗോപാൽ

single-img
28 November 2022

സിൽവർ ലൈൻ/ കെ റെയിൽ പദ്ധതിയിൽ നിന്നും കേരളാ സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര സർക്കാരാണ് പദ്ധതി നടപ്പാക്കാൻ കേരളത്തിന് അനുമതി നൽകാത്തതെന്നും കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്ന കേന്ദ്രത്തിന് നിലപാടാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും തിരികെ വിളിച്ചതെന്നുമാണ് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച റവന്യൂ വകുപ്പിന്റെ ഉത്തരവിനെ കുറിച്ച് ധനമന്ത്രി പ്രതികരിച്ചത്.

അതേ സമയം, കേറെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരായ പ്രക്ഷോപത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കണമെന്നും സമരക്കാരെ പൊലീസും സിപിഎം ഗുണ്ടകളും തല്ലിച്ചതച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും ലീഗ് നേതാവായ പിഎംഎ സലാം ആവശ്യപ്പെട്ടു.