കണ്ണൂര്‍ വിമാനത്താവളത്തില്‍ 66 ലക്ഷത്തിലധികം രൂപ വരുന്ന സ്വർണം പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റിൽ

single-img
30 December 2022

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന് വീണ്ടും സ്വര്‍ണവേട്ട . 66 ലക്ഷത്തിലധികം രൂപ വരുന്ന സ്വര്‍ണമാണ് ഇന്ന് കാസര്‍കോട് ബേക്കല്‍ സ്വദേശി അബൂബക്കറില്‍ നിന്നും കണ്ടെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി. ജയകാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വര്‍ണം പിടികൂടിയത്.

അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലും ഇന്ന് വീണ്ടും സ്വര്‍ണം പിടികൂടിയിരുന്നു. ഇന്ന് പുലര്‍ച്ചെ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1162 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദ് ചോലഞ്ചേരിയുടെ പക്കല്‍ നിന്നാമ് 1162 ഗ്രാം സ്വര്‍ണ മിശ്രിതം അടങ്ങിയ നാല് ക്യാപ്‌സ്യൂളുകള്‍ കണ്ടെടുത്തത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.