തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ സെൽവം ഡിഎംകെയിൽ ചേർന്നു
27 February 2026

തമിഴ്നാട് മുൻമുഖ്യമന്ത്രിയും അണ്ണാഡിഎംകെ പാർട്ടി കോ ഓർഡിനേറ്ററും ആയിരുന്ന ഒ.പനീർസെൽവം ഡിഎംകെയിൽ ചേർന്നു. ]മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് ഒപിഎസ് ഡിഎംകെ അംഗത്വം സ്വീകരിച്ചത്.സ്റ്റാലിന്റെ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് ഒപിഎസിനായി പാർട്ടി ആസ്ഥാനത്ത് ഒരുക്കിയത്.
നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്ക്കും. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകാൻ തനിക്കു താൽപര്യമില്ലായിരുന്നു. പലരും നിർബന്ധിച്ചാണു മുഖ്യമന്ത്രിയാക്കിയത്. അതിനുശേഷം അപമാനിച്ച് ആ സ്ഥാനത്ത് നിന്നു പുറത്താക്കിയെന്നും പനീർസെൽവം പറഞ്ഞിരുന്നു.


