ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേത് മാടമ്പി ശൈലി; വിമർശനവുമായി എഐവൈഎഫ്

single-img
1 August 2023

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റേത് മാടമ്പി ശൈലിയെന്ന് വിമർശിച്ച് സിപിഐ യുവജനസംഘടനയായ എ.ഐ.വൈ.എഫ്. ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാര വിവാദവുമായി ബന്ധപ്പെട്ടാണ് വിമർശനം.

സംഘടനയുടെ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനാണ് രഞ്ജിത്തിനെതിരെ പ്രതികരിച്ചത്. മാടമ്പി ശൈലിയാണ് രഞ്ജിത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. രഞ്ജിത്ത് കുറ്റക്കാരാനെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം. സംവിധായകൻ വിനയൻ അവാർഡിന് പുറകെ പോകുന്ന ആളെന്ന കരുതുന്നില്ല. രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്നും ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.

വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയെ സംസ്ഥാനത്തെ പുരസ്കാര നിർണയത്തിൽ നിന്ന് തടയാൻ രഞ്ജിത്ത് ഇടപെട്ടു എന്നാരോപിച്ച് വിനയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.ഇതിനെ തുടർന്ന് ഉയർന്ന ചർച്ചകൾ ഏറെ വിവാദമായിരുന്നു.