സാമ്പത്തിക സംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരും: ജി സുകുമാരൻ നായർ

single-img
1 January 2023

കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് നിലപാടുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സാമ്പത്തിക സംവരണം നടപ്പിലാക്കാൻ പോരാട്ടം തുടരുമെന്നും സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം മത -സമുദായിക സംഘടനകൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളിൽ ചേരിതിരിവുണ്ടാക്കി, മതേതരത്വവും ജനാധിപത്യവും തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലപനിയമാണെന്നും സുകുമാരൻ നായർ പറഞ്ഞു.

ഇന്ന് മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുനടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമജപ ഘോഷയാത്രയുമാ ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണം, സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രിം കോടതി വിധിയെ എൻഎസ്എസ് സ്വാഗതം ചെയ്തും രണ്ട് പ്രമേയങ്ങൾ പ്രതിനിധി സമ്മേളനം പാസാക്കുകയും ചെയ്തു.