എ എൻ ഷംസീറിനെ സ്പീക്കറാക്കുന്നതിൽ പരിഹാസവുമായി ഫാത്തിമ തെഹ്‌ലിയ

single-img
2 September 2022

സംസ്ഥാനത്തെ പുതിയ നിയമസഭാ സ്പീക്കറായി എ എൻ ഷംസീറിനെ ഇന്ന് ചേർന്ന സിപിഎം നേതൃയോഗം ചുമതലപ്പെടുത്തിയതിൽ പരിഹാസവുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ്
സംസ്ഥാന നിയമസഭയിലും സിപിഎം പയറ്റിയത് എന്നാണ് ഫാത്തിമ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.

തന്റെ കുറിപ്പിൽ ഇതോടൊപ്പം നിയുക്ത സ്പീക്കർ എ എൻ ഷംസീറിന് അഭിനന്ദനങ്ങൾ എന്നും എഴുതാൻ ഫാത്തിമ തെഹ്‌ലിയ മറന്നില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതോടെ എം വി ഗോവിന്ദൻ മാസ്റ്റർ മന്ത്രി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് എം ബി രാജേഷിനേയും രാജേഷ് വഹിച്ചിരുന്ന സ്പീക്കർ സ്ഥാനത്തേക്ക് എ എൻ ഷംസീറിനേയുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തിയത്.