ആർച്ച് ബിഷപ്പിന്റെ പ്രസ്താവന നോട്ടിന് പകരം വോട്ടെന്നതിന് തുല്യം: ഫാ. സുരേഷ് മാത്യു

single-img
19 March 2023

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ കറൻസ് ചീഫ് എഡിറ്റർ ഫാദർ സുരേഷ് മാത്യു രംഗത്ത്. ആർച്ച് ബിഷപ്പിന്റെ പ്രസ്താവന നോട്ടിന് പകരം വോട്ടെന്നതിന് തുല്യം ആണ് എന്ന് ഫാദർ സുരേഷ് മാത്യു ആരോപിച്ചു. ഇത് അപകടകരമാമെന്നും ഇന്ത്യയിലെ സ്ഥിതി മനസ്സിലാക്കാതെയാണ് അദ്ദേഹം ബിജെപിയെ സഹായിക്കാൻ പോകുന്നതെന്നും ഫാദർ സുരേഷ് മാത്യു ആരോപിച്ചു.

നേട്ടമുണ്ടായാൽ വോട്ട് ചെയ്യാം എന്ന് ഒരു ആർച്ച്ബിഷപ്പിനും പറയാൻ അവകാശമില്ല. ദില്ലിയിൽ കർഷക സമരം നടത്തിയവർ ഒരിക്കൽ പോലും കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞില്ലെന്നത് ഓർമ്മിക്കണമെന്നും ഫാദർ സുരേഷ് മാത്യു പറഞ്ഞു. മാത്രമല്ല ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ക്രിസ്ത്യൻ പള്ളികൾക്കും നേരെ ഉത്തരേന്ത്യയിൽ നടക്കുന്നത് വലിയ ആക്രമണമാണ് എന്നും ഫാദർ സുരേഷ് മാത്യു പറഞ്ഞു.

റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ കേരളത്തിൽ നിന്നും ബിജെപിയ്ക്ക് ഒരു എം പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരും എന്നായിരുന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ വാഗ്ദാനം.