കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മർദ്ദനം; മന്ത്രി റിപ്പോർട്ട് തേടി

single-img
20 September 2022

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു എംഡിയോട് റിപ്പോര്‍ട്ട് ഈ . റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു.

കാട്ടാക്കടയിൽ നടന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഴുവന്‍ ജീവനക്കാര്‍ക്കും അവമതിപ്പ് ഉണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും ഗതാഗതമന്ത്രി പ്രതികരിച്ചു. വിദ്യാർ്‌ഥിനിയായ മകളുടെ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് പിതാവും ഡിപ്പോ ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് എത്തിയത്.

കെഎസ്ആർടിസിയിലെ തന്നെ ജീവനക്കാരാണ് പിതാവിനെ മര്‍ദ്ദിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനന്ദനും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൺസഷന് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. പ്രേമനെ ജീവനക്കാർ ബലം പ്രയോഗിച്ച് ഇവിടെ നിന്ന് മാറ്റാനും കുട്ടികളെയടക്കം ഉന്തിയും തള്ളിയും മാറ്റാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്.