ലോകത്തിന്റെ ഓരോ മുക്കും ഇപ്പോൾ ഇന്ത്യയുടെ ശബ്‌ദം കേൾക്കുന്നു; കേന്ദ്രത്തിനെതിരെ ശശി തരൂർ

single-img
25 March 2023

ഒരു ശബ്ദത്തെ നിശബ്‌ദമാക്കാൻ ശ്രമിച്ചപ്പോൾ ലോകത്തിന്റെ ഓരോ മുക്കും ഇപ്പോൾ ഇന്ത്യയുടെ ശബ്‌ദം കേൾക്കുന്നവെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. രാഹുൽ ​ഗാന്ധിയെ പാർലമെന്റിൽ നിന്നും അയോ​ഗ്യനാക്കിയെന്ന വാർത്ത വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതിന്റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു തരൂരിന്റെ ഈ പോസ്റ്റ്.

ഗാർഡിയൻ ഓസ്‌ട്രേലിയ, സൗദി അറേബ്യയിലെ അഷ്‌റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്‌ഐ, സിഎൻഎൻ ബ്രസീൽ, ദ് വാഷിങ്ടൻ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളുടെ വാർത്തകളുടെ സ്ക്രീൻഷോട്ടാണ് പങ്കുവച്ചിരിക്കുന്നത്.

നേരത്തെ 2019ൽ രാ​ഹുൽ ​ഗാന്ധി നടത്തിയ മോദി പരാമർശത്തിൽ നൽകിയ അപകീർത്തി കേസിൽ ​ഗുജറാത്ത് കോടതി അദ്ദേഹത്തിന് രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ലോക്‌സഭ അം​ഗത്വത്തിൽ നിന്നും അദ്ദേഹത്തെ അയോഗ്യനാക്കിയത്.