കുർബാന സംഘർഷം; അന്വേഷിക്കാൻ അന്വേഷണ കമ്മീഷനുമായി എറണാകുളം അങ്കമാലി അതിരൂപത

single-img
28 December 2022

കുര്‍ബാന സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറിച്ച് അന്വേഷിക്കാൻ എറണാകുളം അങ്കമാലി അതിരൂപത അന്വേഷണ കമ്മീഷനെ നിയമിച്ചു. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആൻഡ്രൂസ് താഴത്താണ് മൂന്നംഗ കമ്മീഷനെ നിയമിച്ചത്.

ഈ മാസം 23-നും 24-നും പള്ളിയിൽ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. അന്വേഷണ കമ്മീഷനോട് ജനുവരി ഏഴിനകം പ്രാഥമിക റിപ്പോര്‍ട്ട നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘർഷം ഉണ്ടാകാൻ കാരണമായത് ആരൊക്കെ എന്നതിലും ഇവര്‍ക്കെതിരെ കാനോനിക നിയമപ്രകാരം എന്ത് നടപടിയെടുക്കണം എന്ന കാര്യത്തിലും അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട് നൽകണം. അന്തിമ റിപ്പോർട്ട്‌ കമ്മീഷൻ ഒരുമാസത്തിനുള്ളിൽ നൽകണം എന്നാണ് നിർദ്ദേശം.