തൊഴിലുറപ്പ് പദ്ധതി; വനിതാ തൊഴിലാളികൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കും: സുരേഷ് ഗോപി

single-img
10 July 2024

സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയിലെ ജോലി ചെയ്യുന്ന സമയമാറ്റം പരിഗണനയിലെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. പദ്ധതിയിലെ വനിതാ തൊഴിലാളികൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇത് പക്ഷെ തന്റെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്നും എന്നാൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെ ആയിരുന്നു സുരേഷ് ഗോപിയുടെ ഈ വാഗ്‌ദാനം.